---
title: "നിർത്തിയിട്ടിരുന്ന കാറി റിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു ; രണ്ട് പേർക്ക് പരിക്ക്"
english_title: "Private bus hits parked car; two injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363874/private-bus-hits-parked-car-two-injured"
published_at: "2026-06-05T04:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a220955f2bd6_1000628420.jpg"
keywords: []
---

# നിർത്തിയിട്ടിരുന്ന കാറി റിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു ; രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** കവളങ്ങാട് : കൊച്ചി- -ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴി പാലത്തിനുസമീപം നിർത്തിയിട്ടിരുന്ന കാറിൽ സ്വകാര്യ ബസ് ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

## Article Content

കവളങ്ങാട് : കൊച്ചി- -ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴി പാലത്തിനുസമീപം നിർത്തിയിട്ടിരുന്ന കാറിൽ സ്വകാര്യ ബസ് ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

കാറിലുണ്ടായിരുന്ന രജിത (45), ശ്രേയ രാജേഷ് (11) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴം രാവിലെയാണ് അപകടം. നേര്യമംഗലം വടക്കേത്തൊട്ടിയിൽ രാജുവിൻ്റെ കാറിനുപിന്നിലാണ് കോതമംഗലത്തേക്കുപോയ സ്വകാര്യ ബസ് ഇടിച്ചത്. കാറിലുണ്ടായിരുന്ന കുട്ടി ഛർദിച്ചതിനെ തുടർന്നാണ് കാർ റോഡരികിൽ നിർത്തിയിട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ പത്തടിയോളം മുന്നോട്ടുനിരങ്ങി. കാറിന്റെ പിൻഭാഗം തകർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363874/private-bus-hits-parked-car-two-injured)