---
title: "കനത്ത മഴ ; വീടിൻ്റെ മുകൾഭാഗം ഇടിഞ്ഞ് ഗൃഹനാഥന് പരിക്ക്"
english_title: "Heavy rain; Homeowner injured as roof of house collapses."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363873/heavy-rain-homeowner-injured-as-roof-of-house-collapses"
published_at: "2026-06-05T04:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22088e0abfb_1000628425.jpg"
keywords: []
---

# കനത്ത മഴ ; വീടിൻ്റെ മുകൾഭാഗം ഇടിഞ്ഞ് ഗൃഹനാഥന് പരിക്ക്

> **Lead Summary:** കാലടി : കനത്ത മഴയിൽ ശ്രീമൂലനഗരം തൃക്കണിക്കാവ് കുന്നുവഴിയിൽ വീടിൻ്റെ മുകൾഭാഗം ഇടിഞ്ഞ് ഗൃഹനാഥന് പരിക്ക്. ചെരുവിൽ സി പി അലിയാർക്കാണ് പരിക്കേറ്റത്.

## Article Content

കാലടി : കനത്ത മഴയിൽ ശ്രീമൂലനഗരം തൃക്കണിക്കാവ് കുന്നുവഴിയിൽ വീടിൻ്റെ മുകൾഭാഗം ഇടിഞ്ഞ് ഗൃഹനാഥന് പരിക്ക്. ചെരുവിൽ സി പി അലിയാർക്കാണ് പരിക്കേറ്റത്.

വ്യാഴം പുലർച്ചെയാണ് സംഭവം. ഓടിട്ട വീടിന്റെ മുകൾഭാഗം പൂർണമായും ഇടിഞ്ഞു. ഉറങ്ങിക്കിടന്ന അലിയാരുടെ തലയിലേക്ക് ഓട് വീഴുകയായിരുന്നു. ഇദ്ദേഹത്തെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയും രണ്ട് മക്കളും വീട്ടിൽ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363873/heavy-rain-homeowner-injured-as-roof-of-house-collapses)