---
title: "വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി"
english_title: "Student found dead after committing suicide."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363853/student-found-dead-after-committing-suicide"
published_at: "2026-06-04T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a218f81e3737_1000406302.png"
keywords: []
---

# വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

> **Lead Summary:** രാജസ്ഥാനിലെ കോട്ടയിൽ ജെ.ഇ.ഇ പ്രവേശനപരീക്ഷക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

## Article Content

രാജസ്ഥാനിലെ കോട്ടയിൽ ജെ.ഇ.ഇ പ്രവേശനപരീക്ഷക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

യു.പി സന്ത് കബീർ നഗർ സ്വദേശിയായ ആര്യൻ ഓജയെയാണ്(17) രാജീവ് ഗാന്ധി നഗറിലുള്ള താമസസ്ഥലത്തെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2026 ഫെബ്രുവരി മുതലാണ് ആര്യൻ കോട്ടയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ കോച്ചിങിനായി ചേർന്നത്.

ബുധനാഴ്‌ച രാത്രിയോടെയാണ് മറ്റ് വിദ്യാർഥികൾ ആര്യനെ മരിച്ച നിലയിൽ കണ്ടത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ആര്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

മരണകാരണം വ്യക്തമല്ല. അതേ സമയം മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363853/student-found-dead-after-committing-suicide)