---
title: "മൂവാറ്റുപുഴയാറിൽ ഒഴുക്കിൽ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of missing elderly woman found after being swept away in Muvattupuzha River."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363840/body-of-missing-elderly-woman-found-after-being-swept-away-in-muvattupuzha-river"
published_at: "2026-06-04T17:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a216e6203b68_1000628157.jpg"
keywords: []
---

# മൂവാറ്റുപുഴയാറിൽ ഒഴുക്കിൽ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** മൂവാറ്റുപുഴയാറിൽ ഒഴുക്കിൽ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി വത്സലയെ കഴിഞ്ഞ ചൊവ്വാഴ്ച‌യാണ് ഒഴുക്കിൽ പെട്ട് കാണാതായത്.

## Article Content

മൂവാറ്റുപുഴയാറിൽ ഒഴുക്കിൽ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി വത്സലയെ കഴിഞ്ഞ ചൊവ്വാഴ്ച‌യാണ് ഒഴുക്കിൽ പെട്ട് കാണാതായത്.

ചൊവ്വാഴ്ച ഉച്ചയോടെ ലതാക്കടവിൽ വച്ചാണ് വത്സല ഒഴുക്കിൽ പെട്ടത്. മൂവാറ്റുപുഴ ഫയർഫോഴ്സും സ്‌കൂബ ടീമും ഇന്നലെ മുതൽ തെരച്ചിൽ ആരംഭിച്ചെങ്കിലും വത്സലയെ കണ്ടെത്താനായില്ല.

മോശം കാലാവസ്ഥ ആയതിനാൽ ബുധനാഴ്ച വൈകുന്നേരം തിരച്ചിൽ നിർത്തിവച്ചിരുന്നു. ഒഴുക്ക് കൂടുതലായതിനാൽ തിരച്ചിലിനായി സ്കൂബ ടീമിന് തിരച്ചിലിന് ഇറങ്ങാനും സാധിച്ചിരുന്നില്ല. ചൊവ്വാഴ്‌ച അമ്പലത്തിൽ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ വത്സലയെ കാണാതാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363840/body-of-missing-elderly-woman-found-after-being-swept-away-in-muvattupuzha-river)