---
title: " ഷട്ടറിന്റെ പൂട്ടിൽ ചുറ്റിപ്പിണഞ്ഞ് 'അണലി' ; മണിക്കൂറുകളോളം ബാങ്ക് തുറക്കാനായില്ല"
english_title: "Viper' tangled around bank shutter lock; Bank unable to open for hours."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363802/viper-tangled-around-bank-shutter-lock-bank-unable-to-open-for-hours"
published_at: "2026-06-04T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a214d1757913_1000627997.jpg"
keywords: []
---

#  ഷട്ടറിന്റെ പൂട്ടിൽ ചുറ്റിപ്പിണഞ്ഞ് 'അണലി' ; മണിക്കൂറുകളോളം ബാങ്ക് തുറക്കാനായില്ല

> **Lead Summary:** തിരുവനന്തപുരം:ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെയും സെക്യൂരിറ്റിയെയും ഞെട്ടിച്ചുകൊണ്ട് കാനറ ബാങ്കിന്റെ ഷട്ടറിലെ പൂട്ടിൽ വൻ പാമ്പ്. ഷട്ടറിനും താഴിനുമിടയിൽ പാമ്പ് ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് ആദ്യം കണ്ടത് ബാങ്കിലെ സെക്യൂരിറ്റിയാണ്.

## Article Content

തിരുവനന്തപുരം:ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെയും സെക്യൂരിറ്റിയെയും ഞെട്ടിച്ചുകൊണ്ട് കാനറ ബാങ്കിന്റെ ഷട്ടറിലെ പൂട്ടിൽ വൻ പാമ്പ്. ഷട്ടറിനും താഴിനുമിടയിൽ പാമ്പ് ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് ആദ്യം കണ്ടത് ബാങ്കിലെ സെക്യൂരിറ്റിയാണ്.

ഒരു മണിക്കൂറോളം ബാങ്ക് തുറക്കാനാവാത്ത അവസ്ഥയിലായിരുന്നു. പിന്നീട് പാമ്പ് പിടിത്തക്കാർ എത്തി അണലിയെ കുപ്പിയിലാക്കിയ ശേഷമാണ് ബാങ്ക് തുറക്കാനായത്.

 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363802/viper-tangled-around-bank-shutter-lock-bank-unable-to-open-for-hours)