---
title: "ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം ; 10 പേർക്ക് ദാരുണാന്ത്യം"
english_title: "Fire breaks out in hospital building; 10 people die tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363682/fire-breaks-out-in-hospital-building-10-people-die-tragically"
published_at: "2026-06-04T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a20e7d61a42c_1000627513.jpg"
keywords: []
---

# ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം ; 10 പേർക്ക് ദാരുണാന്ത്യം

> **Lead Summary:** ബിഹാർ മുസാഫർപൂരിൽ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 മരണം. രോഗികളാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീപിടിത്തത്തിന് പിന്നാലെ വിഷപ്പുക വ്യാപിക്കുകയായിരുന്നു.

## Article Content

ബിഹാർ മുസാഫർപൂരിൽ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 മരണം. രോഗികളാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീപിടിത്തത്തിന് പിന്നാലെ വിഷപ്പുക വ്യാപിക്കുകയായിരുന്നു.

കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ഐസിയുവിലാണ് തീപിടിത്തം ഉണ്ടായത്. ധ്രുതകർമ്മ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.

തീപിടിത്തത്തിൽ 20ലേറെ പേർക്ക് പരിക്കേറ്റെന്നാണ് വിവരം. പലരുടേയും പരിക്ക് ഗുരുതരമാണ്. ഇവരെ പ്രദേശത്തുള്ള മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതിനിടെ നിരവധി പേരെ കാണാനില്ലെന്ന പരാതിയുമായി അവരുടെ ബന്ധുക്കൾ അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. ആശുപത്രിക്കെതിരെയും ഗുരുതര ആരോപണമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്. ബുധനാഴ്‌ച ഡൽഹി മാളവ്യയിൽ 21 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363682/fire-breaks-out-in-hospital-building-10-people-die-tragically)