---
title: "കാറുകൾ കൂട്ടിയിടിച്ച് അപകടം ; നാല് പേർക്ക് പരിക്ക്"
english_title: "Car collision accident; four injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363681/car-collision-accident-four-injured"
published_at: "2026-06-04T08:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a20e63dbe111_1000627464.jpg"
keywords: []
---

# കാറുകൾ കൂട്ടിയിടിച്ച് അപകടം ; നാല് പേർക്ക് പരിക്ക്

> **Lead Summary:** അങ്കമാലി : ദേശീയപാതയിൽ അങ്കമാലി മോണിങ് സ്റ്റാർ കോളേജിനുമുന്നിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു.

## Article Content

അങ്കമാലി : ദേശീയപാതയിൽ അങ്കമാലി മോണിങ് സ്റ്റാർ കോളേജിനുമുന്നിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു.

വായ്ക്കര ഇഞ്ചയ്ക്കൽ വീട്ടിൽ ഷീബ വിജയൻ (50), മഞ്ഞപ്ര പെരുമറ്റത്തിൽ വീട്ടിൽ ഓമന അനിൽകുമാർ (55), വിഷ്ണു വി വിശാഖ് (25), വിഷ്‌ണുപ്രിയ (28) എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരെയും അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമന അനിൽകുമാറിന്റെ പരിക്ക് സാരമുള്ളതാണ്. മുഖത്താണ് പരിക്ക്. എല്ലിന് പൊട്ടലുണ്ട്. ഇവരെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. വിഷ്‌ വി വിശാഖും വിഷ്ണുപ്രിയയും ആശുപത്രി വിട്ടു.

ഓമനയെ എറണാകുളത്ത് ഡോക്‌ടറെ കാണിക്കാൻ കൊണ്ടുപോയ കാർ നിയന്ത്രണംവിട്ട് കോളേജിന്റെ മതിലിലേക്ക് ഇടിച്ചുകയറി. ഈ കാറിനു പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. മതിൽ ഇടിഞ്ഞുവീണ് കോളേജ് വളപ്പിൽ കിടന്നിരുന്ന വാഹനങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. ബുധൻ രാവിലെ 9.15നാണ് അപകടം.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ആലുവ ഭാഗത്തേക്കുള്ള റോഡിൽ ഗതാഗതതടസ്സമുണ്ടായി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന വാഹനങ്ങൾ റോഡിൽനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പതിവായി അപകടം നടക്കുന്ന ഒരിടമാണ് മോണിങ് സ്റ്റാർ കോളേജ് പരിസരം. കുറച്ച് നാളുകൾക്കുമുന്പ് കോളേജിലെ വിദ്യാർഥിനി ഇവിടെ കാറിടിച്ചു മരിച്ചു. അശാസ്ത്രീയമായ വളവാണ് അപകടത്തിനുള്ള പ്രധാന കാരണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363681/car-collision-accident-four-injured)