---
title: "കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥനെ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ"
english_title: "Auto driver returns lost gold necklace to owner."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363670/auto-driver-returns-lost-gold-necklace-to-owner"
published_at: "2026-06-04T05:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a20c572e400c_1000627461.jpg"
keywords: []
---

# കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥനെ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ

> **Lead Summary:** ചോറ്റാനിക്കര : കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥനെ ഏൽപ്പിച്ച് ചോറ്റാനിക്കര സ്‌കൂളിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ എം കെ മധു കുമാർ. ജൂൺ ഒന്നിനാണ് തലയോലപ്പറമ്പിലുള്ള വർക്ക്ഷോപ്പിൽനിന്ന് മാല കിട്ടിയത്.

## Article Content

ചോറ്റാനിക്കര : കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥനെ ഏൽപ്പിച്ച് ചോറ്റാനിക്കര സ്‌കൂളിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ എം കെ മധു കുമാർ. ജൂൺ ഒന്നിനാണ് തലയോലപ്പറമ്പിലുള്ള വർക്ക്ഷോപ്പിൽനിന്ന് മാല കിട്ടിയത്.

വർക്ക്ഷോപ്പിലെ ജീവനക്കാരോട് കാര്യം പറഞ്ഞെങ്കിലും സ്വർണമായിരിക്കില്ലെന്നായിരുന്നു അവർ പറഞ്ഞത്. ആരെങ്കിലും അന്വേഷിച്ചെത്തിയാൽ അറിയിക്കാൻ ഫോൺനമ്പർ നൽകി മധു മടങ്ങി. കരിപ്പാടത്തുള്ള ഓട്ടോ ഡ്രൈവർ സന്തോഷ് കുമാറിൻ്റെ മാലയാണ് നഷ്ട‌പ്പെട്ടതെന്നും സന്തോഷ് കുമാർ വർക്ക്ഷോപ്പിൽ ചെന്നിരുന്നുവെന്നും വർക്ക്ഷോപ്പിലെ ജീവനക്കാർ മധുകുമാറിനെ അറിയിച്ചു.

ചോറ്റാനിക്കരയിൽ എത്തിയ സന്തോഷ് കുമാറിന് മധു ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽവച്ച് മാല കൈമാറി. ഓട്ടോറിക്ഷ ഡ്രൈവേഴ്സ‌് അസോസിയേഷൻ (സിഐടിയു) അംഗമാണ് മധു കുമാർ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363670/auto-driver-returns-lost-gold-necklace-to-owner)