---
title: "സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് ഓവുചാലിലേക്ക് മറിഞ്ഞ് അപകടം ; വിദ്യാർഥി മരിച്ചു"
english_title: "Student dies after losing control of scooter and falling into drain."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363669/student-dies-after-losing-control-of-scooter-and-falling-into-drain"
published_at: "2026-06-04T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a20c445222d2_1000627456.jpg"
keywords: []
---

# സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് ഓവുചാലിലേക്ക് മറിഞ്ഞ് അപകടം ; വിദ്യാർഥി മരിച്ചു

> **Lead Summary:** മമ്മാക്കുന്ന് മണ്ടോത്തുംകാവിന് സമീപം ചൊവ്വാഴ്ച്ച രാത്രി ഉണ്ടായ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

## Article Content

മമ്മാക്കുന്ന് മണ്ടോത്തുംകാവിന് സമീപം ചൊവ്വാഴ്ച്ച രാത്രി ഉണ്ടായ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

മമ്മാക്കുന്ന് ജുമാമസ്‌ജിദിന് സമീപം താഴെക്കണ്ടിയിൽ മുഹമ്മദ് റസൽ (16)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മമ്മാക്കുന്ന് അർഷിൽ വി ടി സെയ്ൻ (16) പരിക്കുകളോടെ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വർഷമാണ് മുഹമ്മദ് റസൽ കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് വിജയിച്ചത്.

കാടാച്ചിറയിൽ നിന്ന് മമ്മാക്കുന്നിലേക്കുള്ള വഴിയിൽ മണ്ടോത്തും കാവിന് സമീപത്തെ ഇറക്കത്തിൽ വച്ച് ചൊവ്വ രാത്രിയായിരുന്നു അപകടം. സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടമായി ഓവുചാലിലേക്ക് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363669/student-dies-after-losing-control-of-scooter-and-falling-into-drain)