---
title: "എറണാകുളത്ത് എച്ച് വൺ എൻ വൺ ബാധിച്ച് യുവതി മരിച്ചു"
english_title: "A woman died of H1N1 in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363668/a-woman-died-of-h1n1-in-ernakulam"
published_at: "2026-06-04T05:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a20c2d50a377_1000627466.jpg"
keywords: []
---

# എറണാകുളത്ത് എച്ച് വൺ എൻ വൺ ബാധിച്ച് യുവതി മരിച്ചു

> **Lead Summary:** കൊച്ചിയിൽ എച്ച് വൺ എൻ വൺ ബാധിച്ച് മരണം. പാലാരിവട്ടം സ്വദേശി ലളിതാംബികയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

കൊച്ചിയിൽ എച്ച് വൺ എൻ വൺ ബാധിച്ച് മരണം. പാലാരിവട്ടം സ്വദേശി ലളിതാംബികയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാല് ദിവസം മുമ്പ് കാഞ്ഞിരപ്പള്ളി കപ്പാട് പനി ബാധിച്ച് മരിച്ച യുവാവിന് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചിരുന്നു. പനിയെ തുടർന്ന് 4 ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്.

ശേഷമാണ് കോട്ടയത്തെ ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയിലാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363668/a-woman-died-of-h1n1-in-ernakulam)