---
title: "തീപിടിത്തം ; റസ്റ്റോറൻറിന് തീപിടിച്ച് ഇരുപത് പേർ വെന്തുമരിച്ചു"
english_title: "Fire; Twenty people burnt to death in restaurant fire."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363569/fire-twenty-people-burnt-to-death-in-restaurant-fire"
published_at: "2026-06-03T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fdea05cc46_1000626746.jpg"
keywords: []
---

# തീപിടിത്തം ; റസ്റ്റോറൻറിന് തീപിടിച്ച് ഇരുപത് പേർ വെന്തുമരിച്ചു

> **Lead Summary:** ഡൽഹിയിൽ റസ്റ്റോറൻറിന് തീപിടിച്ച് ഇരുപത് പേർ വെന്തുമരിച്ചു. ഡൽഹി മാൽവിയ നഗറിലാണ് തീപിടിത്തമുണ്ടായത്. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നാണ് റിപ്പോർട്ട്.

## Article Content

ഡൽഹിയിൽ റസ്റ്റോറൻറിന് തീപിടിച്ച് ഇരുപത് പേർ വെന്തുമരിച്ചു. ഡൽഹി മാൽവിയ നഗറിലാണ് തീപിടിത്തമുണ്ടായത്. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നാണ് റിപ്പോർട്ട്.

രാവിലെ 9:45 ഓടെയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്ത‌ത്. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. സിഎടിഎസ് ആംബുലൻസുകളുടെ സഹായത്തോടെ 11 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഡൽഹി ഫയർ സർവീസസിൻറെ കണക്കനുസരിച്ച്, റസ്റ്റോറൻറിൻറെ ബേസ്മെൻറിൽ നിന്ന് ആദ്യം മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363569/fire-twenty-people-burnt-to-death-in-restaurant-fire)