---
title: "കടബാധ്യതയെച്ചൊല്ലി തർക്കം ; കോളേജ് വിദ്യാർത്ഥിയെ ജൂൺ ഒന്ന് മുതൽ കാണാതായതായി പരാതി"
english_title: "Dispute over debt; College student reported missing since June 1."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363503/dispute-over-debt-college-student-reported-missing-since-june-1"
published_at: "2026-06-03T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fb5f7637c3_1000626514.jpg"
keywords: []
---

# കടബാധ്യതയെച്ചൊല്ലി തർക്കം ; കോളേജ് വിദ്യാർത്ഥിയെ ജൂൺ ഒന്ന് മുതൽ കാണാതായതായി പരാതി

> **Lead Summary:** പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ജൂൺ ഒന്ന് മുതൽ കാണാതായതായി പരാതി.

## Article Content

പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ജൂൺ ഒന്ന് മുതൽ കാണാതായതായി പരാതി.

കല്ലടിക്കോട് പറക്കലടി വട്ടച്ചാൽ വീട്ടിൽ പുന്നൂസ് മാത്യുവിൻ്റെയും ബീന പുന്നൂസിന്റെയും മകനായ അലൻ പുന്നൂസിനെയാണ് (20) ഒടുവിൽ വിവരമൊന്നുമില്ലാതെ കാണാതായത്.

കോയമ്പത്തൂർ എ.ജെ.കെ കോളേജിലെ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥിയാണ് അലൻ. സുഹൃത്തിൽ നിന്നും മുപ്പതിനായിരം രൂപ കടം വാങ്ങിയിരുന്നുവെന്നും, ഇത് കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനെത്തുടർന്ന് അലൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു.

തിങ്കളാഴ്‌ച വൈകീട്ട് മുതലാണ് വിദ്യാർത്ഥിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതാകുന്നത്. സംഭവത്തിൽ കുടുംബത്തിൻ്റെ പരാതിയെത്തുടർന്ന് പോസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363503/dispute-over-debt-college-student-reported-missing-since-june-1)