---
title: "ജ്യൂസ് കടയിൽ കത്തിവീശി അതിക്രമം ; യുവാക്കൾ അറസ്റ്റിൽ"
english_title: "Youth arrested for knife attack at juice shop."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363457/youth-arrested-for-knife-attack-at-juice-shop"
published_at: "2026-06-03T04:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1f5ccfbc646_1000626336.jpg"
keywords: []
---

# ജ്യൂസ് കടയിൽ കത്തിവീശി അതിക്രമം ; യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** കൊച്ചി എറണാകുളം വളഞ്ഞമ്പലത്തെ ജ്യൂസ് കടയിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

## Article Content

കൊച്ചി എറണാകുളം വളഞ്ഞമ്പലത്തെ ജ്യൂസ് കടയിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ആലപ്പുഴ സ്വദേശികളായ സക്കറിയ ബസാർ ഉമപറമ്പിൽ സച്ചിൻ സുരേഷ് (28), ആറാട്ടുവഴി ആലുപറമ്പിൽ ബിച്ചു തോമസ് എന്നിവരാണ് അറസ്റ്റിലായത്.

വളഞ്ഞമ്പലത്തെ ജ്യൂസ് മാഫിയ എന്ന കടയിൽ ഞായർ വൈകിട്ട് ആറോടെയാണ് സംഭവം. വാക്കുതർക്കത്തെത്തുടർന്ന് ജീവനക്കാരെ കത്തിവീശി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കടയിലെ 15,000 രൂപയുടെ സാധനങ്ങളും അടിച്ചുതകർത്തു. സച്ചിൻ നിരവധി കേസുകളിൽ പ്രതിയാണ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363457/youth-arrested-for-knife-attack-at-juice-shop)