---
title: "തെരുവുനായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ച് കൊലപ്പെടുത്തി ; രണ്ട് പേർ പിടിയിൽ"
english_title: "Two arrested for dragging and killing stray dogs."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363455/two-arrested-for-dragging-and-killing-stray-dogs"
published_at: "2026-06-03T04:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1f5ab7cb04b_1000626338.jpg"
keywords: []
---

# തെരുവുനായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ച് കൊലപ്പെടുത്തി ; രണ്ട് പേർ പിടിയിൽ

> **Lead Summary:** നെടുമ്പാശേരി : തെരുവുനായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ.

## Article Content

നെടുമ്പാശേരി : തെരുവുനായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ.

വാൽപ്പാറ സ്വദേശി പുനീത് രാജ് (55), വരാപ്പുഴ മണ്ണന്തുരുത്ത് രഞ്ജൻ (64) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. മെയ് 27ന് രാവിലെ ദേശം കുന്നുംപുറം ഭാഗത്ത് തെരുവ് നായ്ക്കളെ കുടുക്കിട്ട് പിടിച്ചശേഷം കുടുക്കിട്ട് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

സംഭവംകണ്ട യാത്രക്കാരൻ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പൊലീസിൽ പരാതി നൽകി. ഇൻസ്പെക്‌ടർ ബി കെ അരുണിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363455/two-arrested-for-dragging-and-killing-stray-dogs)