---
title: "മൂന്ന് വയസുകാരൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു"
english_title: "Three-year-old boy dies after falling into swimming pool."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/363034/three-year-old-boy-dies-after-falling-into-swimming-pool"
published_at: "2026-06-01T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1cca80ddae2_1000623767.jpg"
keywords: []
---

# മൂന്ന് വയസുകാരൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു

> **Lead Summary:** മലപ്പുറത്ത് മൂന്ന് വയസുകാരൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി ആസിഫിൻ്റെ മകൻ ഇവാൻ ആസിഫാണ് മരിച്ചത്.

## Article Content

മലപ്പുറത്ത് മൂന്ന് വയസുകാരൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി ആസിഫിൻ്റെ മകൻ ഇവാൻ ആസിഫാണ് മരിച്ചത്.

കുടുംബത്തോടൊപ്പം മലപ്പുറം ഊർങ്ങാട്ടിരിയിലെ റിസോട്ടിലെത്തിയപ്പോഴാണ് അപകടം.

ഊർങ്ങാട്ടിരി പഞ്ചായത്തിലെ കോന്നൂർകണ്ടിയിലെ കൊക്കൊ വില്ല റിസോർട്ടിൽ ഞായറാഴ്‌ചയാണ് ദാരുണമായ സംഭവം. കീഴുപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോർട്ട്. കഴിഞ്ഞ ദിവസം റിസോർട്ടിലെത്തിയ കുടുംബം ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം.

കുട്ടിയെ പൂളിൽ വീണയുടൻ ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/363034/three-year-old-boy-dies-after-falling-into-swimming-pool)