---
title: "മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Lorry driver dies in mini lorry-tanker collision."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362856/lorry-driver-dies-in-mini-lorry-tanker-collision"
published_at: "2026-05-31T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bad741ca28_1000405407.png"
keywords: []
---

# മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** എംസി റോഡിലെ കുറ്റൂരിൽ വെച്ച് മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം.

## Article Content

എംസി റോഡിലെ കുറ്റൂരിൽ വെച്ച് മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം.

ടാങ്കർ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കുറ്റൂർ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം ഞായറാഴ്‌ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്.

തമിഴ്‌നാട്ടിൽ നിന്നും കോട്ടയത്തേക്ക് വാഴക്കുലകൾ കയറ്റി പോയ മിനി ലോറിയും മഹാരാഷ്ട്രയിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പാൽ കയറ്റി വന്ന ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ മിനി ലോറി ഡ്രൈവർ മരണപ്പെട്ടു. മൃതദേഹം ഫയർഫോഴ്‌സ് എത്തി ഒന്നരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ നാലരയോടെ ക്യാബിൻ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362856/lorry-driver-dies-in-mini-lorry-tanker-collision)