---
title: "സൈനികൻറെ ഭാര്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Soldier's wife found dead inside home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362832/soldiers-wife-found-dead-inside-home"
published_at: "2026-05-31T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1b792caf6c6_1000622580.jpg"
keywords: []
---

# സൈനികൻറെ ഭാര്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** സൈനികൻറെ ഭാര്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

## Article Content

സൈനികൻറെ ഭാര്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കാറഡുക്ക ഗ്രാമപഞ്ചായത്തിലെ കർമന്തൊടി മൂടാംകുളത്ത് സൗപർണിക (41) ആണ് മരിച്ചത്. നാഗാലാൻഡിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് കുമാറിൻ്റെ ഭാര്യയാണ് സൗപർണിക.

കഴിഞ്ഞ മാസമായിരുന്നു ഇവരുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ചടങ്ങുകൾക്ക് പിന്നാലെ രാജേഷ് കുമാർ ജോലിസ്ഥലമായ നാഗാലാൻഡിലേക്ക് മടങ്ങിയിരുന്നു. പുതുതായി പണിത വീടിൻറെ മുകൾനിലയിലെ കിടപ്പുമുറിയിൽ ഫാനിൽ ഷാൾ കെട്ടി തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362832/soldiers-wife-found-dead-inside-home)