---
title: "വീണ്ടും ജീവനെടുത്ത് കാട്ടാന ; കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാനെത്തിയ മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്നു"
english_title: "Wild elephant kills man after killing middle-aged man who tried to chase away elephant while it was destroying crops."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362793/wild-elephant-kills-man-after-killing-middle-aged-man-who-tried-to-chase-away-elephant-while-it-was-destroying-crops"
published_at: "2026-05-30T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1acde78c7a1_1000621451.jpg"
keywords: []
---

# വീണ്ടും ജീവനെടുത്ത് കാട്ടാന ; കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാനെത്തിയ മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്നു

> **Lead Summary:** സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളി വൈശേരിയിൽ ആന ഒരാളെ ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെ ആണ് സംഭവം.

## Article Content

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളി വൈശേരിയിൽ ആന ഒരാളെ ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെ ആണ് സംഭവം.

വീട്ടുപറമ്പിൽ ആനയെത്തി കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാനെത്തിയതായിരുന്നു മോഹനൻ.

ആനയെ ഓടിപ്പിക്കുന്നതിനിടെ കാട്ടാന മോഹനനെ നേരെ പാഞ്ഞടുത്ത് ചവിട്ടി കൊലപ്പെടുത്തുകയാരുയിരുന്നു. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362793/wild-elephant-kills-man-after-killing-middle-aged-man-who-tried-to-chase-away-elephant-while-it-was-destroying-crops)