---
title: "നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം"
english_title: "One person dies after losing control of KSRTC Super Deluxe bus and colliding with scooter."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362708/one-person-dies-after-losing-control-of-ksrtc-super-deluxe-bus-and-colliding-with-scooter"
published_at: "2026-05-30T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a95f844b17_1000621874.jpg"
keywords: []
---

# നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

> **Lead Summary:** കൊല്ലം : കനത്ത മഴയിൽ ബ്രേക്കിട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം.

## Article Content

കൊല്ലം : കനത്ത മഴയിൽ ബ്രേക്കിട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം.

ബൈക്ക് യാത്രികനായ കോന്നി സ്വദേശി മുഹമ്മദ് ഇസ്മ‌ായിൽ ( 55) ആണ് മരിച്ചത്. കടയ്ക്കാമണ്ണിൽ വച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുവായൂരിൽ നിന്നും പുനലൂരിലേക്ക് വരികയായിരുന്ന സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴ പെയ്യുന്നതിനിടെ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബസിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

റോഡിൽ തെന്നിമാറിയ ബസ് എതിർദിശയിൽ വരികയായിരുന്ന സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയെ തുടർന്ന് സ്കൂ‌ട്ടർ പൂർണ്ണമായും തകർന്നു. അപകടസ്ഥലത്തുവെച്ചുതന്നെ കോന്നി സ്വദേശിയായ യാത്രികൻ മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362708/one-person-dies-after-losing-control-of-ksrtc-super-deluxe-bus-and-colliding-with-scooter)