---
title: "പതിനാറുകാരിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Sixteen-year-old girl found dead in hostel."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362631/sixteen-year-old-girl-found-dead-in-hostel"
published_at: "2026-05-30T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a5e7a8eec2_1000406302.png"
keywords: []
---

# പതിനാറുകാരിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ 16 വയസ്സുകാരിയായ വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ 16 വയസ്സുകാരിയായ വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഡോ. സുശീൽ ത്രിവേദിയുടെ ഉടമസ്ഥതയിലുള്ള ശ്രീജൻ വിഹാർ കോളനിയിലെ ഹോസ്റ്റൽ മുറിയിൽ തന്റെ ഡ്രൈവറുടെ മകൾ തൂങ്ങി മരിച്ചു എന്ന് ഗോമതി നഗർ പൊലീസ് സ്റ്റേഷനിലെത്തിയ ആൾ അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലിലെത്തി വിവരം സ്ഥിരീകരിച്ച പൊലീസ് ഡോ. സുശീൽ ത്രിവേദിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ രാത്രി ഏഴരയോടെ കുട്ടി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് അറിയിച്ചു.

ഹോസ്റ്റലിൽ ഉണ്ടായിരുന്നവർ മൃതദേഹം താഴെയിറക്കുകയും കുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയും ചെയ്‌തതായും അദ്ദേഹം പറഞ്ഞു.

ഫോറൻസിക് സംഘം എത്തി മുറിയിൽ നിന്ന് തെളിവുകൾ ശേഖരിച്ചെന്ന് പോലീസ് അറിയിച്ചു. മുറിയിൽ നിന്ന് 'ഞാൻ അവസാനിപ്പിക്കുന്നു' എന്ന് എഴുതിയ ഒരു കുറിപ്പ് കണ്ടെടുത്തു. ഇത് കുട്ടിയുടെ ആത്മഹത്യാ കുറിപ്പാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362631/sixteen-year-old-girl-found-dead-in-hostel)