---
title: "ബസിന്റെ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കം ; ജീവനക്കാർ തമ്മിലുണ്ടായ അടിപിടിയിൽ മൂന്നുപേർ അറസ്റ്റിൽ"
english_title: "Three arrested in fight between employees over bus schedule dispute."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362601/three-arrested-in-fight-between-employees-over-bus-schedule-dispute"
published_at: "2026-05-30T05:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a2b45e4e8a_1000621332.jpg"
keywords: []
---

# ബസിന്റെ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കം ; ജീവനക്കാർ തമ്മിലുണ്ടായ അടിപിടിയിൽ മൂന്നുപേർ അറസ്റ്റിൽ

> **Lead Summary:** ആലുവ : ബസിന്റെ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ അടിപിടിയിൽ മൂന്നുപേർ അറസ്റ്റിൽ.

## Article Content

ആലുവ : ബസിന്റെ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ അടിപിടിയിൽ മൂന്നുപേർ അറസ്റ്റിൽ.

കുറുമശേരി ആലപ്പടിയിൽ താമസിക്കുന്ന കീഴ്മാട് എടത്തല കൊട്ടാരക്കൽ വീട്ടിൽ ജിതിൻ (35), തായിക്കാട്ടുകര പുത്തൻപീടികയിൽ വീട്ടിൽ അബ്ദു‌ൽസദ്ദാം (32), ആലുവ ഹിൽ റോഡിൽ കണ്ടെത്തിൽപറമ്പിൽ അൻസൺ ജോബ് (38) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫോർട്ട് കൊച്ചി റൂട്ടിൽ ഓടുന്ന ആൻസായി ബസിലെ ജീവനക്കാരാണ് ഇവർ.

ആലുവ-തോപ്പുംപടി റൂട്ടിൽ ഓടുന്ന അസ‌ൻ എന്ന ബസിന് വട്ടംവച്ച് ബസിനകത്തുകയറി ജീവനക്കാരനെ ആക്രമിച്ച് ബസിലെ യാത്രക്കാരെയും ഇറക്കിവിട്ടു. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ ഇൻസ്പെക്ടർ കെ ജി ഗോപകുമാർ, എസ്ഐമാരായ വന്ദന കൃഷ്ണ‌ൻ, എം ജോസി, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്. കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362601/three-arrested-in-fight-between-employees-over-bus-schedule-dispute)