---
title: "നവവധു താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ ; ചികിത്സയിലിരിക്കെ മരിച്ചു"
english_title: "Newlywed woman consumed poison at her residence; died while undergoing treatment."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362590/newlywed-woman-consumed-poison-at-her-residence-died-while-undergoing-treatment"
published_at: "2026-05-29T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19bb1c2aeb6_1000621178.png"
keywords: []
---

# നവവധു താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ ; ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** കാഞ്ഞങ്ങാട്: കാസർകോട് താമസസ്ഥലത്ത് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നവവധു മരിച്ചു. കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി യാണ് ചികിത്സയിലിരിക്കെ മരിച്ചത്.

## Article Content

കാഞ്ഞങ്ങാട്: കാസർകോട് താമസസ്ഥലത്ത് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നവവധു മരിച്ചു. കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി യാണ് ചികിത്സയിലിരിക്കെ മരിച്ചത്.

കാസർകോട് സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ആണ് അശ്വതി. 10 ദിവസം മുൻപാണ് അശ്വതിയെ താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.

ചികിത്സയിലിരിക്കെ വ്യാഴാഴ്‌ചയാണ് യുവതി മരണത്തിന് കീഴങ്ങിയത്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണ്. ഒരു മാസം മുൻപായിരുന്നു പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷുമായുള്ള അശ്വതിയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362590/newlywed-woman-consumed-poison-at-her-residence-died-while-undergoing-treatment)