---
title: "മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം"
english_title: "Eight-year-old girl kidnapped and raped while sleeping at home with parents; accused gets two double life sentences."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362587/eight-year-old-girl-kidnapped-and-raped-while-sleeping-at-home-with-parents-accused-gets-two-double-life-sentences"
published_at: "2026-05-29T21:19:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19b57ad61ec_1000621097.jpg"
keywords: []
---

# മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം

> **Lead Summary:** മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ രാജിന് രണ്ട് ഇരട്ട ജീവപര്യന്തം.

## Article Content

മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ രാജിന് രണ്ട് ഇരട്ട ജീവപര്യന്തം.

ഇതു കൂടാതെ മറ്റ് വകുപ്പുകളിലായി 35 വർഷം കഠിനതടവും വിധിച്ചു. പെരുമ്പാവൂർ അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം ചെങ്കൽ സ്വദേശിയാണ് പ്രതി ക്രിസ്റ്റിൽ രാജ്.

2023 സെപ്റ്റംബർ ഏഴിനായിരുന്നു കേരളത്തെയാകെ ഞെട്ടിച്ച സംഭവം. ആലുവ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ശിക്ഷാവിധി. വീട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ ഇയാൾ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ട സമീപവാസിയാണ് പ്രതി പെൺകുട്ടിയുമായി പോകുന്നത് കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ദൃക്‌സാക്ഷി അയൽക്കാരെ വിവരമറിയിക്കുകയും ഇവർ നടത്തിയ തെരച്ചിലിൽ പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362587/eight-year-old-girl-kidnapped-and-raped-while-sleeping-at-home-with-parents-accused-gets-two-double-life-sentences)