---
title: "പ്രിൻ്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയുടെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ചു ; യുവാവ് പിടിയിൽ"
english_title: "Man arrested for trying to record woman's video in printing house's washroom on hidden camera."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362341/man-arrested-for-trying-to-record-womans-video-in-printing-houses-washroom-on-hidden-camera"
published_at: "2026-05-28T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a180e69c80f4_1000619535.jpg"
keywords: []
---

# പ്രിൻ്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയുടെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ചു ; യുവാവ് പിടിയിൽ

> **Lead Summary:** ശ്രീകാര്യത്ത് യുവതിയുടെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

## Article Content

ശ്രീകാര്യത്ത് യുവതിയുടെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

ചെക്കാലമുക്ക് സ്വദേശി രാഹുൽ പി അശോക്(38) ആണ് അറസ്റ്റിലായത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള പ്രിൻ്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിലായിരുന്നു സംഭവം.

വേസ്റ്റ് ബിന്നിൽ ഒളിക്യാമറയും പവർ ബാങ്കും വെച്ചാണ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. മാർച്ച് 31-നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോടതി ജാമ്യം നിഷേധിച്ചതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്‌തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362341/man-arrested-for-trying-to-record-womans-video-in-printing-houses-washroom-on-hidden-camera)