---
title: "വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചു ; പ്രതി പിടിയിൽ"
english_title: "Man breaks into women's hostel, rapes woman; accused arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362213/man-breaks-into-womens-hostel-rapes-woman-accused-arrested"
published_at: "2026-05-28T05:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17877553d90_1000618848.jpg"
keywords: []
---

# വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചു ; പ്രതി പിടിയിൽ

> **Lead Summary:** കൊച്ചി : പാലാരിവട്ടത്തുള്ള വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ച പ്രതിയെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാട്ടൂർ സ്വദേശിയും ആലുവ കുഴിവേലിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ റോബിൻ ദാസാണ് അറസ്റ്റിലായത്.

## Article Content

കൊച്ചി : പാലാരിവട്ടത്തുള്ള വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ച പ്രതിയെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാട്ടൂർ സ്വദേശിയും ആലുവ കുഴിവേലിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ റോബിൻ ദാസാണ് അറസ്റ്റിലായത്.

പാലാരിവട്ടം മെട്രോസ്റ്റേഷനടുത്തുള്ള വനിതാ ഹോസ്റ്റലിൽ മെയ് 12ന് പുലർച്ചെ നാലിന് അതിക്രമിച്ചുകയറിയ പ്രതി മുറിയിൽ ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി നിലവിളിച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഇരുനൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. സൈബർ സെല്ലിൻ്റെ സഹായത്തോടെ ഇടപ്പള്ളി ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്തു.

എറണാകുളം എസിപി കെ ജി സുരേഷ്, പാലാരിവട്ടം എസ്എച്ച്ഒ എ അനൂപ് എന്നിവരുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷകസംഘത്തിൽ എസ്പെഐ ഒ എസ് ഹരിശങ്കർ, എഎസ്ഐ അബിൻ ഗംഗ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അഖിൽ പത്മൻ, ജിപിൻ ലാൽ, സിവിൽ പൊലീസ് ഓഫീസറായ എ നസീറ എന്നിവരുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362213/man-breaks-into-womens-hostel-rapes-woman-accused-arrested)