---
title: "ബൈക്കിൽ കാറിടിച്ച് അമ്മയ്ക്കും മകനും ഗുരുതര പരിക്ക്"
english_title: "Mother and son seriously injured after bike hits car."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362212/mother-and-son-seriously-injured-after-bike-hits-car"
published_at: "2026-05-28T05:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1786862f3a3_1000618845.jpg"
keywords: []
---

# ബൈക്കിൽ കാറിടിച്ച് അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

> **Lead Summary:** കാലടി : മലയാറ്റൂർ കുന്നിലങ്ങാടിയിൽ ബൈക്കിൽ കാറിടിച്ച് അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. മലയാറ്റൂർ കുന്നിലങ്ങാടി സ്വദേശി ചെമ്പരിങ്ങാടൻ ത്രേസ്യാമ്മ മകൻ ബെഞ്ചമിൻ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

കാലടി : മലയാറ്റൂർ കുന്നിലങ്ങാടിയിൽ ബൈക്കിൽ കാറിടിച്ച് അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. മലയാറ്റൂർ കുന്നിലങ്ങാടി സ്വദേശി ചെമ്പരിങ്ങാടൻ ത്രേസ്യാമ്മ മകൻ ബെഞ്ചമിൻ എന്നിവർക്കാണ് പരിക്കേറ്റത്.

ബുധൻ പകൽ ഒന്നോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽവന്ന കാർ ഇടിക്കുകയായിരുന്നു. ത്രേസ്യാമ്മയുടെ അഞ്ച് വാരിയെല്ലകൾ ഒടിഞ്ഞു നട്ടെല്ലിനും പരിക്കുണ്ട്. ബെഞ്ചമിന്റെ കാലിനും കൈക്കും പൊട്ടലുണ്ട്.

ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും ഭാഗികമായി തകർന്നു. അങ്കമാലി പാലിശേരി സ്വദേശിയുടേതാണ് കാർ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362212/mother-and-son-seriously-injured-after-bike-hits-car)