---
title: "റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Woman's body found inside a drum abandoned on the roadside."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/362198/womans-body-found-inside-a-drum-abandoned-on-the-roadside"
published_at: "2026-05-27T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1709ec92eed_1000618575.jpg"
keywords: []
---

# റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** പഞ്ചാബിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മരിച്ച യുവതിക്ക് 15 നും 20 നും ഇടയിൽ പ്രായമുണ്ടെന്നാണ് നിഗമനം.

## Article Content

പഞ്ചാബിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മരിച്ച യുവതിക്ക് 15 നും 20 നും ഇടയിൽ പ്രായമുണ്ടെന്നാണ് നിഗമനം.

ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പട്യാലയിലെ അർബൻ എസ്റ്റേറ്റ് പ്രദേശത്ത് ബുധനാഴ്ച‌യാണ് സംഭവം നടന്നത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

> യുവതിയുടെ ഒരു കൈയിൽ "നേഹ" എന്ന് ടാറ്റൂ ചെയ്തിട്ടുണ്ട്. മറുകൈയിൽ ഒരു ഹൃദയ ചിഹ്നത്തിന്റെ ടാറ്റൂവും ഉണ്ട്. ഈ അടയാളങ്ങൾ വഴി ഇരയെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഫോറൻസിക് വിദഗ്‌ധർ സ്ഥലത്തെത്തി ഡ്രമ്മും പരിസരവും പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. നിലവിൽ പ്രദേശം പൊലീസ് സീൽ ചെയ്‌തിരിക്കുകയാണ്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനും തിരിച്ചറിയലിനുമായി സർക്കാർ രജീന്ദ്ര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതിയെ തിരിച്ചറിയുന്നതിനും ഡ്രം ഉപേക്ഷിച്ചതാരാണെന്നും കണ്ടെത്തുന്നതിനുമായി സമീപപ്രദേശങ്ങളിലെ സിസിടിവി (CCTV) ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/362198/womans-body-found-inside-a-drum-abandoned-on-the-roadside)