---
title: "പൂച്ചയെ രക്ഷിക്കാനിറങ്ങി കിണറ്റിൽ കുടുങ്ങിയ മധ്യവയസ്കന് രക്ഷകരായി അന്നിരക്ഷാ സേന"
english_title: "Rescue workers rescue middle-aged man who got stuck in a well while trying to save a cat."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361996/rescue-workers-rescue-middle-aged-man-who-got-stuck-in-a-well-while-trying-to-save-a-cat"
published_at: "2026-05-27T02:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a165d8636571_1000617696.jpg"
keywords: []
---

# പൂച്ചയെ രക്ഷിക്കാനിറങ്ങി കിണറ്റിൽ കുടുങ്ങിയ മധ്യവയസ്കന് രക്ഷകരായി അന്നിരക്ഷാ സേന

> **Lead Summary:** പെരുമ്പാവൂർ : പൂച്ചയെ രക്ഷിക്കാനിറങ്ങി കിണറ്റിൽ കുടുങ്ങിയ മധ്യവയസ്കനെ പെരുമ്പാവൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.

## Article Content

പെരുമ്പാവൂർ : പൂച്ചയെ രക്ഷിക്കാനിറങ്ങി കിണറ്റിൽ കുടുങ്ങിയ മധ്യവയസ്കനെ പെരുമ്പാവൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.

ചെമ്പറക്കി തൈക്കാവ് വടക്കേകുടി അബ്‌ദുൽ ജലീലാണ് (60) കിണറ്റിൽ കുടുങ്ങിയത്. പുരയിടത്തിനോടുചേർന്നുള്ള കിണറ്റിലാണ് പൂച്ച വീണത്. അബ്ദുൾ ജലീൽ കിണറ്റിലിറങ്ങി പൂച്ചയെ കയറ്റിവിട്ടെങ്കിലും തിരിച്ചുകയറാനായില്ല. അയൽവാസികളാണ് അഗ്നി രക്ഷാസേനയെ വിളിച്ചറിയിച്ചത്. അവരെത്തി കയറും വലയുമുപയോഗിച്ച് അബ്‌ദുൽ ജലീലിനെ പുറത്തെത്തിച്ചു.

സ്റ്റേഷൻ ഓഫീസർ ടി കെ സുരേഷ്, സേനാംഗങ്ങളായ പി ആർ ഉണ്ണിക്കൃഷ്ണൻ, എം കെ നാസർ, എസ് വി ശ്രീക്കുട്ടൻ, ടി പി അരുൺ, കെ എം വിഷ്ണു, കെ ജെ ജേക്കബ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361996/rescue-workers-rescue-middle-aged-man-who-got-stuck-in-a-well-while-trying-to-save-a-cat)