---
title: "കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു"
english_title: "The well in the backyard collapsed due to heavy rain."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361995/the-well-in-the-backyard-collapsed-due-to-heavy-rain"
published_at: "2026-05-27T02:57:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a165d4f70d92_1000617695.jpg"
keywords: []
---

# കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു

> **Lead Summary:** കരുമാല്ലൂർ : ഞായർ രാത്രി പെയ്‌ത കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു.

## Article Content

കരുമാല്ലൂർ : ഞായർ രാത്രി പെയ്‌ത കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു.

മാഞ്ഞാലി വ്യാകുലമാത പള്ളിക്കുസമീപം കുഴുവേലിൽ ആന്റണിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. തിങ്കൾ പുലർച്ചെ വെള്ളം കോരുന്നതിനായി ചെന്നപ്പോഴാണ് കിണർ പൂർണമായും താഴേക്ക് ഇരുന്നുപോയതായി കണ്ടത്.

രാത്രിയിൽ കിണറിൻ്റെ ഭാഗത്തുനിന്ന് യാതൊരു ശബ്ദവും കേട്ടിരുന്നില്ലെന്ന് ആന്റണി പറഞ്ഞു. വീടിന്റെ തറയിൽനിന്ന് പത്തു മീറ്ററോളം മാറിയാണ് കിണർ ഉള്ളത്. വീടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി എ മുജീബ്, വാർഡ് അംഗം സാജിത നിസാർ, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361995/the-well-in-the-backyard-collapsed-due-to-heavy-rain)