---
title: "വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷിച്ചു"
english_title: "Firefighters rescue housewife who fell into well while drawing water."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361993/firefighters-rescue-housewife-who-fell-into-well-while-drawing-water"
published_at: "2026-05-27T02:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a160fc7487f4_1000617400.jpg"
keywords: []
---

# വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷിച്ചു

> **Lead Summary:** കോലഞ്ചേരി പൂതൃക്ക പഞ്ചായത്തിലെ കുടകുത്തിയിൽ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെടുത്തു.

## Article Content

കോലഞ്ചേരി പൂതൃക്ക പഞ്ചായത്തിലെ കുടകുത്തിയിൽ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെടുത്തു.

തവളച്ചാൽ കുഴിയിൽ ശാന്ത (57) ആണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ വീടിന് മുന്നിലെ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് ശാന്ത 30 അടി താഴ്ച‌യിലേക്ക് വീണത്.

ഭാര്യ കിണറ്റിൽ വീണതറിഞ്ഞ് ഭർത്താവ് മോഹനൻ ഉടൻ തന്നെ കിണറ്റിലേക്ക് ഇറങ്ങി ശാന്തയെ മുങ്ങിപ്പോകാതെ പിടിച്ച് നിർത്തി. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുത്തൻകുരിശ് പൊലീസും പട്ടിമറ്റം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അനീസിന്റെ നേതൃത്വത്തിലുള്ള സംഘം 'നെറ്റ് റോപ്പ്' ഉപയോഗിച്ച് ഇരുവരെയും സുരക്ഷിതമായി മുകളിലെത്തിച്ചു.

കിണറ്റിൽ നിന്ന് പുറത്തെടുത്ത ശാന്തയെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാസേനാംഗങ്ങളായ രഞ്ജിത്, ബെന്നി മാത്യു, അനിൽകുമാർ, റെജിമോൻ, ഗഫൂർ, ശുഹൈബ്, വിജിത്ത്കുമാർ, അഖിൽദേവ്, അഭിജിത്ത്, ഷാനവാസ്, ഹോംഗാർഡ് രാമചന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361993/firefighters-rescue-housewife-who-fell-into-well-while-drawing-water)