---
title: "അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു"
english_title: "Body of unidentified man found; police launch investigation."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361980/body-of-unidentified-man-found-police-launch-investigation"
published_at: "2026-05-26T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15bf81371d3_1000372394.png"
keywords: []
---

# അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ട മറൂർ അച്ചൻകോവിലാറ്റിൽ അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

പത്തനംതിട്ട: പത്തനംതിട്ട മറൂർ അച്ചൻകോവിലാറ്റിൽ അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ആറിനോട് ചേർന്നുള്ള കരയിലും വെള്ളത്തിലുമായി കമിഴ്ന്നു‌ കിടക്കുന്ന നിലയിലാണ് ഇന്ന് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

കണ്ടെത്തിയ മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മരിച്ചയാളെ തിരിച്ചറിയുന്നതിനും മരണകാരണം വ്യക്തമാകുന്നതിനുമായി പ്രദേശത്തെ കാണാതായ ആളുകളെ കേന്ദ്രീകരിച്ചും പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361980/body-of-unidentified-man-found-police-launch-investigation)