---
title: "സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു"
english_title: "Worker dies after inhaling toxic gas while cleaning septic tank."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361896/worker-dies-after-inhaling-toxic-gas-while-cleaning-septic-tank"
published_at: "2026-05-26T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a155c02c1905_1000402040.png"
keywords: []
---

# സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു

> **Lead Summary:** ന്യൂഡൽഹി : കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ന്യൂഡൽഹി : കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുരക്ഷാ ഉപകരണങ്ങളോ ഓക്സ‌ിജൻ സംവിധാനങ്ങളോ ഇല്ലാതെ, ഏകദേശം എട്ടടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് വിഷവാതകം ശ്വസിച്ച് ബോധരഹിതരായത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം.

നോയിഡ സെക്ടർ-16 സ്വദേശികളായ വിനോദ് (55), ധർമേന്ദർ (34) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ വിനോദിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ധർമേന്ദർ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

വീടുടമസ്ഥൻ ടാങ്ക് വൃത്തിയാക്കാൻ അനിൽ എന്ന കോൺട്രാക്ടറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തൊഴിലാളികളെ ടാങ്കിലിറക്കിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361896/worker-dies-after-inhaling-toxic-gas-while-cleaning-septic-tank)