---
title: "കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി"
english_title: "Woman's body found with hands and feet tied in a lake."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361842/womans-body-found-with-hands-and-feet-tied-in-a-lake"
published_at: "2026-05-26T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1538f2657e6_1000381745.png"
keywords: []
---

# കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** ആലപ്പുഴ : കായംകുളത്ത് കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനകക്കുന്ന് നിന്ന് രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത് .

## Article Content

ആലപ്പുഴ : കായംകുളത്ത് കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനകക്കുന്ന് നിന്ന് രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത് .

കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാതായതിനെ തുടർന്ന് പ്രദേശവാസികൾ മകളെ വിവരമറിയിക്കുകയായിരുന്നു .

വൈകീട്ട് ആയിട്ടും തങ്കമ്മയെ കുറിച്ച് വിവരം ലഭിക്കാത്തതിനെത്തുടർന്ന് മകൾ കനകക്കുന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു .തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇന്ന് രാവിലെ മീൻ പിടിക്കാൻ പോയ മത്സത്തൊഴിലാകളാണ് മൃതദേഹം കായലിന്റെ നടുവിൽ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം മറ്റൊരു കല്ലിൽ കെട്ടിയിട്ട നിലയിലായിരുന്നു .

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361842/womans-body-found-with-hands-and-feet-tied-in-a-lake)