---
title: "മുൻവൈരാഗ്യത്തിൻറെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിച്ചു ; യുവതിയടക്കം മൂന്ന് പേർ പിടിയിൽ"
english_title: "A young man was kidnapped and brutally beaten for three days over a previous enmity; three people, including a young woman, were arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361779/a-young-man-was-kidnapped-and-brutally-beaten-for-three-days-over-a-previous-enmity-three-people-including-a-young-woman-were-arrested"
published_at: "2026-05-26T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a150f6a9b83e_1000616473.jpg"
keywords: []
---

# മുൻവൈരാഗ്യത്തിൻറെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിച്ചു ; യുവതിയടക്കം മൂന്ന് പേർ പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: മുൻവൈരാഗ്യത്തിൻറെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

തിരുവനന്തപുരം: മുൻവൈരാഗ്യത്തിൻറെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു.

മലയിൻകീഴ് വിറകുവെട്ടിക്കോണം സ്വദേശി അഭിലാഷ് (അഭി - 39), മലയിൻകീഴ് അരുവിപ്പാറ സ്വദേശി സുജിത് (ചിക്കു - 32), കായംകുളം വള്ളികുന്നം സ്വദേശി സരിത (37) എന്നിവരാണ് പൊലീസിൻറെ പിടിയിലായത്. വെമ്പായം പുത്തൻവിള സ്വദേശിയായ യുവാവാണ് അതിക്രമത്തിന് ഇരയായത്.

കേസിലെ ഒന്നാം പ്രതിയായ അഭിലാഷിൻറെ ഭാര്യ മോഷണക്കേസിൽ പെട്ട് ജയിലിലാകാൻ കാരണം ഈ യുവാവാണെന്ന മുൻവൈരാഗ്യമാണ് ക്രൂരമായ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്ച‌ മരുതൂരിലുള്ള ഒരു ഫ്ലാറ്റിലേക്ക് യുവാവിനെ പ്രതികൾ സൗഹൃദം നടിച്ച് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് അസഭ്യം പറയുകയും, മഴുവിൻറെ പിൻഭാഗം, ഇടിവള എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

മൂന്നാം പ്രതിയായ സരിത യുവാവിൻറെ ശരീരമാകെ മുളകുവെള്ളം ഒഴിച്ചതിനെ തുടർന്ന് ഇയാൾ ബോധരഹിതനായി. ഇതിനിടയിൽ യുവാവിനെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം രേഖകളിൽ ഒപ്പിടുവിച്ച് സ്കൂ‌ട്ടർ കൈക്കലാക്കാനും പ്രതികൾ ശ്രമം നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361779/a-young-man-was-kidnapped-and-brutally-beaten-for-three-days-over-a-previous-enmity-three-people-including-a-young-woman-were-arrested)