---
title: "പ്രണയ വിവാഹത്തിൽ നിന്നും പിന്മാറാത്തതിൽ യുവതിക്ക് നേരെ അതിക്രമം ; അതിക്രമം നടത്തിയത് യുവാവിന്റെ ബന്ധുക്കൾ"
english_title: "Young woman assaulted for not backing out of love marriage; assault was committed by young man's relatives."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361777/young-woman-assaulted-for-not-backing-out-of-love-marriage-assault-was-committed-by-young-mans-relatives"
published_at: "2026-05-26T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a150e927bfb7_1000598870.png"
keywords: []
---

# പ്രണയ വിവാഹത്തിൽ നിന്നും പിന്മാറാത്തതിൽ യുവതിക്ക് നേരെ അതിക്രമം ; അതിക്രമം നടത്തിയത് യുവാവിന്റെ ബന്ധുക്കൾ

> **Lead Summary:** തിരുവനന്തപുരം: പ്രണയ വിവാഹത്തിൽ നിന്നും പിന്മാറാത്തതിൽ യുവതിക്ക് നേരെ അതിക്രമം.

## Article Content

തിരുവനന്തപുരം: പ്രണയ വിവാഹത്തിൽ നിന്നും പിന്മാറാത്തതിൽ യുവതിക്ക് നേരെ അതിക്രമം.

യുവാവിന്റെ ബന്ധുക്കളാണ് അതിക്രമം നടത്തിയത്. യുവതിക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും നടത്തിയതായാണ് പരാതി. മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

യുവതിയുടെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ടരപ്പവൻ മാലയും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്. മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈ മാസം പത്തൊൻപതിനായിരുന്നു അതിക്രമം നടന്നത്.

പ്രണയത്തിൽ നിന്നും പിന്മാറാത്തതിനാലാണ് കാമുകനായ യുവാവിൻ്റെ ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. നാലംഗ സംഘം യുവതിയെ കാറിൽ നിന്നും പിടിച്ചിറക്കി മർദ്ദിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്‌തു.

യുവാവിൻ്റെ അമ്മയും അമ്മയുടെ സഹോദരനും മുത്തശ്ശനും മുത്തശ്ശിയുമാണ് കാറിലെത്തി അക്രമം നടത്തിയതെന്ന് യുവതി പറഞ്ഞു. മണ്ണന്തല പൊലീസ് നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361777/young-woman-assaulted-for-not-backing-out-of-love-marriage-assault-was-committed-by-young-mans-relatives)