---
title: "സ്കൂ‌ട്ടറിൽ പാഞ്ഞ യുവാക്കളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള ശ്രമം ;സ്വകാര്യ ബസ് റോഡരികിലെ സംരക്ഷണഭിത്തിയിൽ ഇടിച്ചു "
english_title: "Attempt to save the lives of youths who were riding scooters; private bus crashes into roadside guardrail."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361761/attempt-to-save-the-lives-of-youths-who-were-riding-scooters-private-bus-crashes-into-roadside-guardrail"
published_at: "2026-05-26T05:50:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14e74f3eebd_1000616392.jpg"
keywords: []
---

# സ്കൂ‌ട്ടറിൽ പാഞ്ഞ യുവാക്കളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള ശ്രമം ;സ്വകാര്യ ബസ് റോഡരികിലെ സംരക്ഷണഭിത്തിയിൽ ഇടിച്ചു 

> **Lead Summary:** കൂത്താട്ടുകുളം : സ്കൂ‌ട്ടറിൽ പാഞ്ഞ യുവാക്കളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസ് റോഡരികിലെ സംരക്ഷണഭിത്തിയിൽ ഇടിച്ചു.

## Article Content

കൂത്താട്ടുകുളം : സ്കൂ‌ട്ടറിൽ പാഞ്ഞ യുവാക്കളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസ് റോഡരികിലെ സംരക്ഷണഭിത്തിയിൽ ഇടിച്ചു.

തിങ്കൾ ഉച്ചയോടെ കൂത്താട്ടുകുളം ഹൈസ്‌കൂൾ റോഡിൽ ഹൈസ്‌കൂൾ മൈതാനത്തിന് സമീപമായിരുന്നു അപകടം.

പാലക്കുഴ ഭാഗത്തുനിന്ന് കൂത്താട്ടുകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന്റെ മുന്നിലേക്ക് രണ്ട് യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപ്രതീക്ഷിതമായി എത്തുകയായിരുന്നു. അപകടം ഒഴിവാക്കാൻ ഡ്രൈവർ, ബസ് വെട്ടിച്ച് മാറ്റുന്നതിനിടെയാണ് റോഡരികിലെ സംരക്ഷണഭിത്തിയിൽ ബസ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ സംരക്ഷണഭിത്തി തകർന്നെങ്കിലും ബസ് താഴേക്ക് മറിയാതെനിന്നതിനാൽ വൻദുരന്തം ഒഴിവായി. യാത്രക്കാർക്ക് ബസിനുള്ളിൽ വീണ് നിസ്സാര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361761/attempt-to-save-the-lives-of-youths-who-were-riding-scooters-private-bus-crashes-into-roadside-guardrail)