---
title: "മുളന്തുരുത്തിയിൽ കുടുംബശ്രീ കഫെ ആൻഡ് റസ്റ്റോറൻ്റിൽ തീപിടിത്തം"
english_title: "Fire breaks out at Kudumbashree Cafe and Restaurant in Mulanthuruthy."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361760/fire-breaks-out-at-kudumbashree-cafe-and-restaurant-in-mulanthuruthy"
published_at: "2026-05-26T05:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14e68233842_1000616394.jpg"
keywords: []
---

# മുളന്തുരുത്തിയിൽ കുടുംബശ്രീ കഫെ ആൻഡ് റസ്റ്റോറൻ്റിൽ തീപിടിത്തം

> **Lead Summary:** മുളന്തുരുത്തി : കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന കഫെ ആൻഡ് റസ്റ്റോറൻ്റിൽ തീപിടിത്തം.

## Article Content

മുളന്തുരുത്തി : കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന കഫെ ആൻഡ് റസ്റ്റോറൻ്റിൽ തീപിടിത്തം.

വത്സ മുരുകൻ, ബിനു അനീഷ്, ജലജ ശശി എന്നിവർ ചേർന്ന് തുപ്പംപടിയിൽ നടത്തുന്ന കഫെയിലാണ് തീപിടിത്തമുണ്ടായത്. തിങ്കൾ രാവിലെ കട തുറന്നപ്പോഴാണ് ഇക്കാര്യമറിയുന്നത്.

കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചിട്ടുണ്ട്. ഒരുമാസംമുമ്പാണ് ഇവർ സംരംഭം ആരംഭിച്ചത്. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361760/fire-breaks-out-at-kudumbashree-cafe-and-restaurant-in-mulanthuruthy)