---
title: "മോട്ടോർ സൈക്കിളുകൾ തമ്മിൽ കൂട്ടിയിടിച്ചതിൽ തർക്കം ; മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു"
english_title: "A dispute over a collision between motorcycles; Father and son killed in an attack by a gang of three."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361699/a-dispute-over-a-collision-between-motorcycles-father-and-son-killed-in-an-attack-by-a-gang-of-three"
published_at: "2026-05-25T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a142ccfa939f_1000447744.png"
keywords: []
---

# മോട്ടോർ സൈക്കിളുകൾ തമ്മിൽ കൂട്ടിയിടിച്ചതിൽ തർക്കം ; മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു

> **Lead Summary:** കാൻപൂർ : ഉത്തർപ്രദേശിലെ കാൻപൂരിൽ മോട്ടോർ സൈക്കിളുകൾ തമ്മിൽ കൂട്ടിയിടിച്ചതിൽ ആരംഭിച്ച തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു.

## Article Content

കാൻപൂർ : ഉത്തർപ്രദേശിലെ കാൻപൂരിൽ മോട്ടോർ സൈക്കിളുകൾ തമ്മിൽ കൂട്ടിയിടിച്ചതിൽ ആരംഭിച്ച തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു.

ചകേരി സ്വദേശി ശിവനാരായൺ ത്രിവേദി(60) മകൻ ശിവം ത്രിവേദി (25) എന്നിവരാണ് കൊല്ലപ്പെട്ടത്. കാൻപൂരിലെ നൗബസ്ത പ്രദേശത്തെ യശോദ നഗർ ബൈപ്പാസിൽ ഞായറാഴ്‌ച രാത്രിയാണ് സംഭവം. മാർബിൾ കടയിലെ ജോലിക്ക് ശേഷം ശിവനാരായണനും രണ്ട് മക്കളും ബൈക്കിൽ പോകുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് യുവാക്കളാണ് ബൈക്കിലുണ്ടായിരുന്നത്.

തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും യുവാക്കൾ ഹെൽമറ്റ് ഉപയോഗിച്ച് ശിവനാരായണനെയും മക്കളെയും ആക്രമിക്കുകയുമായിരുന്നു. മൂവരെയും അടിച്ച് അവശരാക്കിയ ശേഷം കത്തിയുപയോഗിച്ച് ആവർത്തിച്ച് കുത്തിയതായും റിപ്പോർട്ടുകളുണ്ട്. സംഭവമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവനാരായണനും ശിവയും മരിച്ചിരുന്നു. മറ്റൊരു മകനായ സത്യം ത്രിവേദി ഗുരുതരമായ അവസ്ഥയിലാണ്. പ്രതികൾക്കായ് തെരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361699/a-dispute-over-a-collision-between-motorcycles-father-and-son-killed-in-an-attack-by-a-gang-of-three)