---
title: "മദ്യപാനത്തിനിടയിലുണ്ടായ തർക്കം ; യുവാവ് സുഹൃത്തിനെ അടിച്ചു കൊലപ്പെടുത്തി"
english_title: "A dispute over alcohol; A young man beat his friend to death."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361691/a-dispute-over-alcohol-a-young-man-beat-his-friend-to-death"
published_at: "2026-05-25T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14299357ceb_1000381745.png"
keywords: []
---

# മദ്യപാനത്തിനിടയിലുണ്ടായ തർക്കം ; യുവാവ് സുഹൃത്തിനെ അടിച്ചു കൊലപ്പെടുത്തി

> **Lead Summary:** ഇടുക്കി: കട്ടപ്പനയിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് സുഹൃത്തിനെ അടിച്ചു കൊലപ്പെടുത്തി. കൊല്ലം സ്വദേശിയായ പ്രശാന്തൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ തമിഴ്‌നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

ഇടുക്കി: കട്ടപ്പനയിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് സുഹൃത്തിനെ അടിച്ചു കൊലപ്പെടുത്തി. കൊല്ലം സ്വദേശിയായ പ്രശാന്തൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ തമിഴ്‌നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെ കട്ടപ്പനയിലെ ഒരു കടയുടെ സമീപമാണ് പ്രശാന്തനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംശയാസ്‌പദമായ സാഹചര്യത്തിൽ മൃതദേഹം കണ്ട നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തിലും, പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.

ആക്രി സാധനങ്ങൾ ശേഖരിച്ച് ഒന്നിച്ച് ഉപജീവനം നടത്തിവന്നിരുന്നവരാണ് പ്രശാന്തനും രമേഷ് പാണ്ഡ്യനും. ഞായറാഴ്‌ച രാത്രിയിൽ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയിലുണ്ടായ പെട്ടെന്നുള്ള തർക്കമാണ് വലിയ അക്രമത്തിലും ഒടുവിസംശയാസ്‌പദമായ സാഹചര്യത്തിൽ മൃതദേഹം കണ്ട നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ൽ കൊലപാതകത്തിലും കലാശിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.

പ്രതിയായ രമേഷ് പാണ്ഡ്യൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഫോറൻസിക് വിദഗ്‌ധർ സംഭവസ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361691/a-dispute-over-alcohol-a-young-man-beat-his-friend-to-death)