---
title: " വീടിനുള്ളിൽ ഗൃഹനാഥൻ മരിച്ച നിലയിൽ ; ഭാര്യയെയും മകനെയും അവശനിലയിലും കണ്ടെത്തി"
english_title: "The head of the household was found dead inside the house; his wife and son were also in a critical condition"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361635/the-head-of-the-household-was-found-dead-inside-the-house-his-wife-and-son-were-also-in-a-critical-condition"
published_at: "2026-05-25T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a140b7a70e1d_1000460626.png"
keywords: []
---

#  വീടിനുള്ളിൽ ഗൃഹനാഥൻ മരിച്ച നിലയിൽ ; ഭാര്യയെയും മകനെയും അവശനിലയിലും കണ്ടെത്തി

> **Lead Summary:** ഒറ്റപ്പാലം മീറ്റ്നയിൽ വീടിനുള്ളിൽ ഗൃഹനാഥനെ മരിച്ച നിലയിലും ഭാര്യയെയും മകനെയും അവശനിലയിലും കണ്ടെത്തി.

## Article Content

ഒറ്റപ്പാലം മീറ്റ്നയിൽ വീടിനുള്ളിൽ ഗൃഹനാഥനെ മരിച്ച നിലയിലും ഭാര്യയെയും മകനെയും അവശനിലയിലും കണ്ടെത്തി.

കൂട്ട ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. മീറ്റ്നയിൽ വീടുവാങ്ങി താമസിക്കുന്ന തൃശ്ശൂർ കുറ്റൂർ വീട്ടിൽ രാമകൃഷ(60)നാണ് മരിച്ചത്.

അവശനിലയിലായ ഭാര്യ വസന്ത, മകൻ അഭിജിത്ത് എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷം ഉള്ളിൽ ചെന്ന നിലയിലാണ് മൂവരെയും കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361635/the-head-of-the-household-was-found-dead-inside-the-house-his-wife-and-son-were-also-in-a-critical-condition)