---
title: "പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ ; കൊലപാതത്തിന് പിന്നിൽ പിതാവ്"
english_title: "Father behind 10-month-old baby girl's murder found dead."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361605/father-behind-10-month-old-baby-girls-murder-found-dead"
published_at: "2026-05-25T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13f77f957cc_1000406193.png"
keywords: []
---

# പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ ; കൊലപാതത്തിന് പിന്നിൽ പിതാവ്

> **Lead Summary:** ഡൽഹി മുകുന്ദ്പൂരിൽ പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്.

## Article Content

ഡൽഹി മുകുന്ദ്പൂരിൽ പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്.

കുഞ്ഞിൻ്റെ കൊലപാതകത്തിന് പിന്നിൽ പിതാവാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയായ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശനിയാഴ്‌ച രാത്രിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. കൃത്യം നടത്തുന്നതിന് മുമ്പായി പ്രതി തൻ്റെ ഭാര്യയ്ക്കും മൂത്ത മകൾക്കും ലഹരിപദാർത്ഥം കലർത്തിയ ആഹാരമോ പാനീയമോ നൽകി ബോധം കെടുത്തുകയായിരുന്നു.

തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. നിലവിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361605/father-behind-10-month-old-baby-girls-murder-found-dead)