---
title: "നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ"
english_title: "Student who appeared for NEET exam commits suicide."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361603/student-who-appeared-for-neet-exam-commits-suicide"
published_at: "2026-05-25T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13f645dbb8b_1000615193.jpg"
keywords: []
---

# നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** കർണാടകയിലെ കൽബുർഗി ജില്ലയിൽ നീറ്റ് പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ. 18കാരിയായ ഭാഗ്യശ്രീയാണ് മരിച്ചത്. ബോർഡ് പരീക്ഷയിൽ 92ശതമാനം മാർക്ക് വാങ്ങിയ വിദ്യാർത്ഥിയാണ് ഭാഗ്യശ്രീ.

## Article Content

കർണാടകയിലെ കൽബുർഗി ജില്ലയിൽ നീറ്റ് പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ. 18കാരിയായ ഭാഗ്യശ്രീയാണ് മരിച്ചത്. ബോർഡ് പരീക്ഷയിൽ 92ശതമാനം മാർക്ക് വാങ്ങിയ വിദ്യാർത്ഥിയാണ് ഭാഗ്യശ്രീ.

മെയ് രണ്ടിനായിരുന്ന നീറ്റ് പരീക്ഷ. സ്വന്തം അപ്പാർട്ട്മെന്റിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ല. സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.

മെയ് 16ന് രാജസ്ഥാനിൽ പ്രദീപ് മേഘ്വാൾ വിദ്യാർത്ഥി ജീവനൊടുക്കിയിരുന്നു. മികച്ച രീതിയിൽ പരീക്ഷ എഴുതിയിരുന്നെന്നും 650 മാർക്കോളം ലഭിക്കുമെന്ന് പ്രദീപ് പ്രതീക്ഷിച്ചിരുന്നുവെന്നുമാണ് കുടുംബം പറയുന്നു. സ്വകാര്യ പരിശീലന സ്ഥാപനത്തിൽ നിന്നും പരീക്ഷയ്ക്ക് തയ്യാറെടുപ്പുകൾ നടത്തിയിരുന്ന പ്രദീപ് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് പരീക്ഷ റദ്ദാക്കിയത്.

22ലക്ഷത്തോളം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷ എഴുതിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച പുറത്തുവന്നതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ജൂൺ 21ന് പുനപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അടിസ്ഥാന ഫോർമാറ്റിലാകും പരീക്ഷയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361603/student-who-appeared-for-neet-exam-commits-suicide)