---
title: "'പൈതലാട്ടം' മെയ് 29-ന് തിയേറ്ററുകളിൽ "
english_title: "Paitalattam' in theaters on May 29th."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361597/paitalattam-in-theaters-on-may-29th"
published_at: "2026-05-25T12:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13f35c759d5_1000615587.jpg"
keywords: []
---

# 'പൈതലാട്ടം' മെയ് 29-ന് തിയേറ്ററുകളിൽ 

> **Lead Summary:** ​പിറവം: നവാഗത സംവിധായകൻ വിബിൻ എൻ. വേലായുധൻ ഒരുക്കുന്ന 'പൈതലാട്ടം' എന്ന ചലച്ചിത്രം മെയ് 29-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.

## Article Content

​പിറവം: നവാഗത സംവിധായകൻ വിബിൻ എൻ. വേലായുധൻ ഒരുക്കുന്ന 'പൈതലാട്ടം' എന്ന ചലച്ചിത്രം മെയ് 29-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.

പിറവം കക്കാട് സ്വദേശി ശ്രീജിത്ത് ലാലും അഡ്വ. എം. നവാസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

​കേരളത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം, സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഒരു ഗൗരവകരമായ സാമൂഹിക വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

'അയ്യപ്പനും കോശിയും', 'കളങ്കാവൽ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ധന്യ അനന്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മാസ്റ്റർ വേദമിത്ര് രാമൻ ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

​സുനിൽ സുഖദ, ജയൻ ചേർത്തല, പ്രതാപൻ, അപ്പുണ്ണി ശശി, അരുൺകുമാർ പാവുമ്പ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

​ചിത്രത്തിന്റെ സാങ്കേതിക മികവും ശ്രദ്ധേയമാണ്. ലീല എൽ. ഗിരീഷ് കുട്ടൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരി, അജീഷ് ദാസൻ, ശ്രീപ്രസാദ് എന്നിവരാണ്. സിതാര കൃഷ്ണകുമാർ, മധു ബാലകൃഷ്ണൻ, ഷഹബാസ് അമൻ, ദിലീപ് നാട്ടരങ്ങ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

​വിനയൻ എം. ജെ. എഡിറ്റിങ് നിർവഹിച്ച ചിത്രത്തിന്റെ കളറിസ്റ്റ്, നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ലിജു പ്രഭാകറാണ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജ്യോതിബസു വാപ്പാട്ട്, നീതു വേലായുധൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361597/paitalattam-in-theaters-on-may-29th)