---
title: "യുവതിയുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ; യുവാവ് അറസ്റ്റിൽ"
english_title: "Man arrested for threatening to publish nude photos of woman."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361508/man-arrested-for-threatening-to-publish-nude-photos-of-woman"
published_at: "2026-05-25T08:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13bc3f57461_1000615158.jpg"
keywords: []
---

# യുവതിയുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ; യുവാവ് അറസ്റ്റിൽ

> **Lead Summary:** കൊച്ചി : യുവതിയുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ അറസ്‌റ്റിൽ.

## Article Content

കൊച്ചി : യുവതിയുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ അറസ്‌റ്റിൽ.

വർക്കല കോട്ടുമൂല സജന മൻസിലിൽ സിദ്ദിഖ് എസ് സലിം (27) ആണ് കൊച്ചി സിറ്റി വനിതാ പൊലീസിന്റെ പിടിയിലായത്.

ഓൺലൈൻ ഡാറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്ത് ഇയാൾ വീഡിയോ കോൾ വഴി യുവതിയുടെ ഇൻറർവ്യൂ നടത്തിയിരുന്നു. തുടർന്ന് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകൾ കൈവശപ്പെടുത്തി. ഇത് ടെലിഗ്രാം അക്കൗണ്ടുകളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361508/man-arrested-for-threatening-to-publish-nude-photos-of-woman)