---
title: "വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ വധു ആത്മഹത്യ ചെയ്‌തതിന്‌ പിന്നാലെ വരനും ജീവനൊടുക്കി"
english_title: "Bride commits suicide days after wedding, groom also commits suicide."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361314/bride-commits-suicide-days-after-wedding-groom-also-commits-suicide"
published_at: "2026-05-23T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11cc60d2099_1000415533.png"
keywords: []
---

# വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ വധു ആത്മഹത്യ ചെയ്‌തതിന്‌ പിന്നാലെ വരനും ജീവനൊടുക്കി

> **Lead Summary:** വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ വധു ആത്മഹത്യ ചെയ്‌തതിന്‌ പിന്നാലെ വരനും ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് മനസ്സിനെ നോവിക്കുന്ന ഈ സംഭവം നടന്നത്.

## Article Content

വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ വധു ആത്മഹത്യ ചെയ്‌തതിന്‌ പിന്നാലെ വരനും ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് മനസ്സിനെ നോവിക്കുന്ന ഈ സംഭവം നടന്നത്.

മുറാർ സ്വദേശിയായ ജ്യോതി തോമറിനെ മെയ് 20-ന് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജ്യോതിയുടെ മരണം നടന്ന് കൃത്യം രണ്ട് ദിവസത്തിന് ശേഷമാണ് ഭർത്താവ് സിദ്ധാർത്ഥം സ്വന്തം വീട്ടിൽ വെച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ ഏപ്രിൽ 20-നായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. സിദ്ധാർത്ഥിനെ വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

ഭാര്യയുടെ അപ്രതീക്ഷിത വേർപാടിന് ശേഷം സിദ്ധാർത്ഥ് മാനസികമായി കടുത്ത വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ ഇരുവരും ആത്മഹത്യ ചെയ്യാനുണ്ടായ യഥാർത്ഥ കാരണം ഇരു കുടുംബങ്ങൾക്കും ഇപ്പോഴും വ്യക്തമല്ല.

മരണകാരണം കണ്ടെത്താനായി സിദ്ധാർത്ഥിൻ്റെയും ജ്യോതിയുടെയും മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് സൂക്ഷ്‌മമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361314/bride-commits-suicide-days-after-wedding-groom-also-commits-suicide)