---
title: "ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം"
english_title: "Young man dies after losing control of bike and crashing into wall."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361172/young-man-dies-after-losing-control-of-bike-and-crashing-into-wall"
published_at: "2026-05-23T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a113f43d6744_1000613019.jpg"
keywords: []
---

# ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം

> **Lead Summary:** ബൈക്ക് നിയന്ത്രണം വിട്ടു മതിലിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തു‌ഭം വീട്ടിൽ ശ്രീഹരി ആണു മരിച്ചത്.

## Article Content

ബൈക്ക് നിയന്ത്രണം വിട്ടു മതിലിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തു‌ഭം വീട്ടിൽ ശ്രീഹരി ആണു മരിച്ചത്.

കൊല്ലം- തേനി ദേശീയപാതയിൽ ഭരണിക്കാവ് ജംക്‌ഷനു സമീപം കടപുഴ റോഡിൽ രാത്രി 11നാണു സംഭവം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ശ്രീഹരിയെ ശാസ്‌താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361172/young-man-dies-after-losing-control-of-bike-and-crashing-into-wall)