---
title: "ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ രോഗിയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു ; ഡോക്ടർ അറസ്റ്റിൽ"
english_title: "Doctor arrested for drugging and raping a sick woman inside the hospital's operation theatre."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361159/doctor-arrested-for-drugging-and-raping-a-sick-woman-inside-the-hospitals-operation-theatre"
published_at: "2026-05-23T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1138c217dd6_hooo.jpg"
keywords: []
---

# ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ രോഗിയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു ; ഡോക്ടർ അറസ്റ്റിൽ

> **Lead Summary:** ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ രോഗിയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ 37 കാരനായ ഡോക്ടർ അറസ്റ്റിലായി.

## Article Content

ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ രോഗിയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ 37 കാരനായ ഡോക്ടർ അറസ്റ്റിലായി.

വാടക കെട്ടിടത്തിൽ ആശുപത്രി നടത്തിവരികയായിരുന്ന വിജയ് കുമാർ ഗിരി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

സംഭവത്തെ തുടർന്ന് ആശുപത്രി സീൽ ചെയ്യാനും ഡോക്ടറുടെ ബിരുദം റദ്ദാക്കാനും സംസ്ഥാന ആരോഗ്യ മന്ത്രിയും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ബ്രിജേഷ് പഥക് നിർദേശം നൽകി.

പനി ബാധിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് 19 വയസ്സുകാരിയായ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയെ തുടർന്ന്, പ്രതിയായ ഡോക്ടർക്കെതിരെ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. എസ്‌സി-എസ്‌ടി ആക്ടിലെ വകുപ്പുകളും ചുമത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361159/doctor-arrested-for-drugging-and-raping-a-sick-woman-inside-the-hospitals-operation-theatre)