---
title: "നിർമാണത്തിലിരിക്കുന്ന മെട്രോ പില്ലറിൽനിന്ന് കമ്പി കാറിലേക്ക് വീണ് കാർ യാത്രികയ്ക്ക് പരിക്ക്"
english_title: "A female passenger was injured after falling from a metro pillar under construction into a cable car."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361146/a-female-passenger-was-injured-after-falling-from-a-metro-pillar-under-construction-into-a-cable-car"
published_at: "2026-05-23T09:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a112b707a5c5_1000612715.jpg"
keywords: []
---

# നിർമാണത്തിലിരിക്കുന്ന മെട്രോ പില്ലറിൽനിന്ന് കമ്പി കാറിലേക്ക് വീണ് കാർ യാത്രികയ്ക്ക് പരിക്ക്

> **Lead Summary:** കൊച്ചി : നിർമാണത്തിലിരിക്കുന്ന മെട്രോ പില്ലറിൽനിന്ന് കമ്പി കാറിലേക്ക് വീണ് കാർ യാത്രികയ്ക്ക് പരിക്ക്. തൃശൂർ വാലുമ്മപ്പറമ്പിൽ ഗോപികയ്ക്കാണ് പരിക്കേറ്റത്.

## Article Content

കൊച്ചി : നിർമാണത്തിലിരിക്കുന്ന മെട്രോ പില്ലറിൽനിന്ന് കമ്പി കാറിലേക്ക് വീണ് കാർ യാത്രികയ്ക്ക് പരിക്ക്. തൃശൂർ വാലുമ്മപ്പറമ്പിൽ ഗോപികയ്ക്കാണ് പരിക്കേറ്റത്.

ചൊവ്വ രാത്രി പത്തോടെ കാക്കനാട്-പാലാരിവട്ടം റൂട്ടിൽ പാടിവട്ടം കപ്പേളക്കുമുന്നിലാണ് സംഭവം. സുഹൃത്ത് തൃശൂർ സ്വദേശി വിഷ്ണുവിനൊപ്പം പാലാരിവട്ടം ഭാഗത്തേക്ക് വരികയായിരുന്നു. വിഷ്ണുവാണ് കാർ ഓടിച്ചിരുന്നത്. പില്ലറിന്റെ മുകളിൽനിന്ന് കാറിലേക്ക് വീണ കമ്പി ചില്ല് തുളച്ച് അകത്തിരുന്ന ഗോപികയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇടത് കൈക്ക് ചതവും വലത് കാലിന് മുറിവുമുണ്ട്.

പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.മെട്രോ പില്ലറിന്റെ്റെ നിർമാണം രാത്രിയും നടക്കുന്നതിനിടെ തൊഴിലാളികളുടെ കൈയിൽനിന്ന് കമ്പി വീണതാണെന്നാണ് നിഗമനം.

പാലാരിവട്ടം പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഗോപികയുടെ മൊഴിയെടുത്തു. കാക്കനാട് ഇൻഫോപാർക്കിൽ വിപ്രോയിലെ ജീവനക്കാരിയാണ് ഗോപിക.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361146/a-female-passenger-was-injured-after-falling-from-a-metro-pillar-under-construction-into-a-cable-car)