---
title: "തടിലോറിക്ക് പിന്നിൽ പിക്കപ്പ് ഇടിച്ച് രണ്ടുപേർക്ക് പരിക്ക്"
english_title: "Two injured after pickup hits behind timber lorry."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361128/two-injured-after-pickup-hits-behind-timber-lorry"
published_at: "2026-05-23T08:33:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11190632a91_1000612716.jpg"
keywords: []
---

# തടിലോറിക്ക് പിന്നിൽ പിക്കപ്പ് ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** മൂവാറ്റുപുഴ : തടിലോറിക്ക് പിന്നിൽ പിക്കപ്പ് ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. തൃശൂർ പൂവത്തൂർ സ്വദേശി ഹിരൺ , അസം സ്വദേശി സാദിൽ എന്നിവർക്കാണ് പരിക്കേറ്റത്. എംസി റോഡിൽ മണ്ണൂർഭാഗത്ത് വെള്ളി രാവിലെ ഏഴിനാണ് അപകടം.

## Article Content

മൂവാറ്റുപുഴ : തടിലോറിക്ക് പിന്നിൽ പിക്കപ്പ് ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. തൃശൂർ പൂവത്തൂർ സ്വദേശി ഹിരൺ , അസം സ്വദേശി സാദിൽ എന്നിവർക്കാണ് പരിക്കേറ്റത്. എംസി റോഡിൽ മണ്ണൂർഭാഗത്ത് വെള്ളി രാവിലെ ഏഴിനാണ് അപകടം.

നിർത്തിയിട്ട തടിലോറിയിലേക്ക് പിക്കപ്പ് ഇടിക്കുകയായിരുന്നു. മുൻവശം തകർന്ന പിക്കപ്പിനുള്ളിൽ കുടുങ്ങിയ ഹിരണിനെയും സാദിലിനെയും നാട്ടുകാർ പുറത്തെടുത്തു. അഗ്നിരക്ഷാസേനയെത്തി ഇരുവരെയും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും പരിക്കുണ്ട്. വാഹനങ്ങൾ റോഡിൽനിന്ന് നീക്കംചെയ്ത‌് ഗതാഗതം പുനഃസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361128/two-injured-after-pickup-hits-behind-timber-lorry)