---
title: "ഓണക്കൂർ ദേവി ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ട കേസ് ; മേൽശാന്തി അറസ്റ്റിൽ"
english_title: "Gold ornaments missing from Onakkur Devi temple case; Melshanthi arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/361085/gold-ornaments-missing-from-onakkur-devi-temple-case-melshanthi-arrested"
published_at: "2026-05-22T18:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a10553f09576_1000415311.png"
keywords: []
---

# ഓണക്കൂർ ദേവി ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ട കേസ് ; മേൽശാന്തി അറസ്റ്റിൽ

> **Lead Summary:** പാമ്പാക്കുട: ഓണക്കൂർ ദേവി ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ട കേസിൽ മേൽശാന്തി അറസ്റ്റിൽ.

## Article Content

പാമ്പാക്കുട: ഓണക്കൂർ ദേവി ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ട കേസിൽ മേൽശാന്തി അറസ്റ്റിൽ.

സ്വർണ്ണ ആഭരണങ്ങൾ മാറ്റി വ്യാജ ആഭരണങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തിയാണ് തട്ടിപ്പ് നടത്തിയത്. ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 ഗ്രാം, 12ഗ്രാം വിതം തൂക്കമുള്ള 2 ലോക്കറ്റുകളും കൃഷ്‌ണ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 ഗ്രാമിൻ്റെയും ലോക്കറ്റുമാണു മോഷ്ടിച്ചത്.

അമ്പലപ്പുഴ സ്വദേശിയാണ് മേൽശാന്തി ഉണ്ണികൃഷ്ണ‌ൻ. ക്ഷേത്രം ഭരണസമിതിക്ക് വന്ന ഫോൺ സന്ദേശം ആണ് മോഷണം കണ്ടെത്താൻ കാരണമായത്. ആഭരണങ്ങൾ വിറ്റ കോതമംഗലത്തെ സ്ഥാപനത്തിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/361085/gold-ornaments-missing-from-onakkur-devi-temple-case-melshanthi-arrested)